Saturday 19 January 2013

സിനാപ്തിക സന്ദേശങ്ങള്‍പറഞ്ഞത് ......




സിനാപ്തിക സന്ദേശങ്ങള്‍പറഞ്ഞത് ......

അന്വേഷണങ്ങളുടെ രഥ്യകള്‍പലപ്പോഴും ഇവിടെയും എത്തി ചേരാറുണ്ട് .
ഈ വഴിയമ്പലത്തില്‍ .....
ഈ ഗുരുസന്നിധിയില്‍....................
ചമ്രം പടിഞ്ഞു ഇരിക്കുകയാരിരുന്നു ഗുരുവിനു മുന്നില്‍
ദാര്‍ശനിക വ്യഥകളുടെയും സന്ദേഹങ്ങളുടെയും ആവരണങ്ങള്‍ഊരിയെറിഞ്ഞ്‌ അടിത്തട്ടില്ലാത്ത ശൈശവ നിഷ്കളങ്കതയിലേക്ക് മെല്ലെ മെല്ലെതാഴ്ന്നു തുടങ്ങിയിരുന്നു ....
പൊടുന്നനെ ഗുരുവിന്‍റെ ചോദ്യം
" നീ ആരാണ്? "
എനിക്ക് ചിരി വന്നു .
ഒരായിരം ഉത്തരങ്ങള്‍നീര്‍കുമിളകള്‍പോലെ ഉയര്‍ന്നു വന്നു
അണ്ഡകടാഹത്തി ല്‍  ഞാന്‍ഒരു തരിയാണ് .ഭൂമിയില്‍ഒരു ജീവിയാണ് ,മനുഷ്യനാണ് ,പുരുഷനാണ് എന്നിങ്ങനെ .......
"നീ എന്താണ്?" ഗുരുവിന്‍റെ അടുത്ത ചോദ്യം .
ഇത്തവണ ഗുരുവിന്‍റെ ചുണ്ടിവിന്‍റെ കോണില്‍ഒരു ഗൂഡ മന്ദസ്മിതം .
ഞാന്‍പകച്ചു .
അഴിച്ചു വച്ച കവച  കുണ്ഡലങ്ങള്‍തപ്പിയെടുത്ത്  പുറത്തെ ഇടവഴിയിലേക്ക് ഇറങ്ങി .
ഈ വഴിയിലൂടെയാണ്  റെനെ  ദക്കാ൪ത്തെ  നടന്നത് .
ഈ നാല്‍കവലയില്‍നിന്ന് അദ്ദേഹം  എങ്ങോട്ടാണ് തിരിഞ്ഞത്?
ഞാന്‍എന്താണ്?
എന്‍റെചോദ്യം വാരിയര്‍സാറിന്‍റെ മുറുക്കാന്‍കറ പുരണ്ട ചുണ്ടില്‍ചിരി പടര്‍ത്തി .
മെഡിക്കല്‍കോളേജില്‍അനാട്ടമി ലാബിലെ  പഴഞ്ചന്‍കസേരകളില്‍
ഒന്നന്നിലിരുന്ന്‍ വാരിയര്‍സര്‍പറഞ്ഞു
" അനന്തകാലം സ്വത്വം തേടി നടന്നവരുടെ നിലവിളി ആണ് സംസ്ക്കാര ചരിതം. അത് അറിയണമെങ്കില്‍ആദ്യം അന്വേഷകനെ തന്നെ അറിയണം ."
വാരിയര്‍സാറിന്‍റെ പിറകെ ശവമുറി യിലെ മേശപ്പുറത്തെ ഫോര്‍മലീന്‍ മണക്കുന്ന  ശവത്തിന്റെ മുന്‍പില്‍എത്തി നിന്നു .
പിളര്‍ക്കപ്പെട്ട  നെഞ്ചിന്‍കൂടില്‍നിന്നും വാരിയര്‍സര്‍ഹൃദയം പുറത്തെടുത്തു .
" അനേകകാലം ഞാനെന്ന സ്വത്വത്തിന്‍റെ ഇരിപ്പിടം ഹൃദയമാണെന്ന്  മനുഷ്യകുലം ധരിച്ചു വശായി പോയിരുന്നു ."
സാറിന്‍റെ ശബ്ദം ഏതോ ഗുഹാമുഖത്തുനിന്നും ഉത്ഭവിക്കുന്നത് പോലെ തോന്നി .
"ഹൃദയം കൊണ്ടെഴുതിയ കവിത ", "ഹൃദയ സരസിലെ പ്രണയ പുഷ്പ്പമേ  ", ഒരു പുഷ്പ്പം മാത്രമെന്‍പൂങ്കുലയില്‍നിര്‍ത്താം ഞാന്‍",എന്നീ കവി കല്‍പ്പനകള്‍മനസ്സില്‍തെളിഞ്ഞു .അതിലൂടെ ഹൃദയം, തൂലികയും  തുഴയും തുരുമ്പും ചുവരലമാരയും മാറുന്ന ജാലവിദ്യ !
എത്ര പെട്ടന്നാണ് ഒരു കീറത്തുണി യാല്‍ ഈ കവി                    കാമുക ജല്പ്പനങ്ങളെ ഒക്കെയും മായിച്ചു കളഞ്ഞത് !
ക്രിസ്ത്യന്‍ബര്‍നാഡ് ഏതൊക്കെ വളപ്പൊട്ടുകളും മയില്‍പീലികളും ആയിരിക്കാം പറിച്ചു നട്ടത്?
ഹൃദയ അറകള്‍ അവയിലേക്കു നയിക്കുന്ന വാതിലുകളാവുന്ന
വാല്‍വുകള്‍, കൊറോണറി ധമനി , പെരികാര്‍ഡിയം , നിയതവും
നിയന്ത്രിതവും ആയ രക്ത ചംക്രമണ വീഥികള്‍,ധമനീരോഗങ്ങള്‍
സ്തംഭനം,മാട്ട്,മാരണം ,മരണം .........
"അപ്പോള്‍ഹൃദയം വെറുമൊരു പമ്പ്‌മാത്രമാണോ ?"
അല്‍പ്പം സങ്കോചത്തോടെ ഞാന്‍ചോദിച്ചു .വാരിയര്‍സര്‍പൊട്ടി ച്ചി രിച്ചു .
അനന്ത കോടി വര്‍ഷങ്ങളുടെ പ്രായാധിക്യത്താല്‍ചുളിവുകള്‍വീണ
തലച്ചോര്‍കയ്യിലെടുത്തു വാരിയര്‍ സര്‍പറഞ്ഞു ,
"അന്തരീക്ഷത്തിന്‍റെ ചൂടും തണുപ്പും ,ദിക്കുകളില്‍പടരുന്ന ഇരുട്ടും വെളിച്ചവും, വര്‍ഷകാല ഇടിയും മഴയും ,രുചിഭേദ ങ്ങളിലെ രസനയും,പൂക്കള്‍നെടുവീര്‍പ്പിട്ട ഗന്ധങ്ങളും നമ്മെ അറിയിച്ചത് ഇവനാണ് .നാലിരട്ടി വലിപ്പമുള്ള ആനയുടെ തലച്ചോറിനെ കൊമ്പും കുഴലും ചെണ്ടയുമുള്ള കോവിലിലേക്ക് നയിച്ചതും ഇവന്‍തന്നെ !"
ന്യൂറോണുകളിലും സിനാപ്സങ്ങളിലും പ്രതി ഫലിക്കുന്ന റിഫ്ളക്സുകള്‍സെറിബ്രല്‍കോര്‍ടെക്ക്സിന്‍റെ വിള്ളലുകളില്‍ഒളിഞ്ഞിരിക്കുന്ന ന്യൂറോണുകള്‍,ഹിപ്പോക്രാത്തിന്റെ കലപ്പ ഉഴുതു മറി‌‍ച്ച വിളനിലങ്ങള്‍പവ്ലോവിന്‍റെ മണിമുഴക്കങ്ങളിലൂടെ ഉതിര്‍ന്ന ഉമി നീരിന്‍റെയും കണ്ണുനീരിന്‍റെയും മഹാ പ്രവാഹങ്ങള്‍......
മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്?
സമര്‍ഖണ്‍ഡിലെ പുതിയ കൊട്ടാരത്തിന്‍റെ  പടവുകളില്‍ശിരഛേദം വിധിക്കപെട്ട ശില്‍പ്പി ഒരു നിമിഷം കൊണ്ട് അപ്രത്യക്ഷന്‍ആയത്രേ !
പടവുകള്‍ക്കിടയില്‍ എവിടയോ ഒരു അറ അതിനായി ശില്പി  നിര്‍മ്മിച്ചിരുന്നു പോലും !
"അത് ശില്‍പ്പി തീര്‍ത്ത സ്വന്തം ശവമുറി  തന്നെ ആയിരുന്നു "
വാരിയര്‍സര്‍മന്ത്രിച്ചു
സാറിന്‍റെ ജുഗുലാര്‍ധമനികള്‍ക്ക് കനം  വച്ചു
മുഖത്തിന്‍റെ പാര്‍ശ്വ പേശികള്‍ദൃഢമായി .ശില്‍പ്പത്തില്‍എന്ന പോലെ ഘനീഭവിച്ചു പോയ ഒരു ഭാവം മുഖത്ത് പടര്‍ന്നു .ഡിസക്ഷന്‍മേശയിലെ ഈ ശവത്തിന്‍റെ തലച്ചോറി നുള്ളിലെ  ഏതറയിലാണ് ഞാനെന്ന സ്വത്വം സ്വന്തം ശവമാടം തീര്‍ത്ത് അപ്രത്യക്ഷനായി ജഢത്വം നേടിയത് "
പിറവിയില്‍വിശപ്പും വേദനയും മാത്രം അറിഞ്ഞ ഞാന്‍പതിയെ പതിയെ ചുറ്റുപാടുമുള്ള ശരീരങ്ങളുടെ വിശപ്പും വേദനയെന്ന  പരികല്‍പ്പനയിലൂടെ വാവയുടെ പാവ, വാവയുടെ അമ്മ എന്ന സിദ്ധാന്തങ്ങളില്‍എത്തി ,തുടര്‍ന്ന് എന്‍റെ പേന, എന്റെ പേര്, എന്‍റെ വീട് ,എന്‍റെ വീട്ടിലേക്കുള്ള വഴി ,എന്‍റെ ജോലി  എന്നിങ്ങനെ സ്വത്വ ബോധത്തിന്‍റെ തടവുകാരനായിരിക്കുന്നു .
ഞാന്‍എന്താണ്?
വീണ്ടും പെരുവഴിയിലേക്ക്‌ഇറങ്ങി .വഴികളെല്ലാം കൂടിച്ചേരുന്ന കവലയില്‍ഗോപാലേട്ടന്റെ ചായ പീടിക .ചെമ്പു സമോവറിന്‍റെ നെഞ്ചില്‍എരിയുന്ന കനലുകള്‍.ഇവിടെയാണ്‌ജോണ്‍ലോക്കെയും ഡേവിഡ്‌  ഹ്യൂമും  ഹെഗലും നീറ്റ് ഷേയും  ചായ കുടിച്ചു സോറ പറഞ്ഞിരുന്നത് .

ഏതു വഴിയിലൂടെ യാണ് ഇനി തിരിയേണ്ടത്‌?
വെളിയില്‍വെയില്‍കനത്തു തുടങ്ങിയിരിക്കുന്നു ........
                 ............................................................................................

കാരണ ഭൂതന്‍ ............നജീബ് 




1 comment:

ശ്രീ said...

കൊള്ളാം മാഷേ