Wednesday 28 May 2014

LED ബള്‍ബ്‌

കേടുവന്ന CFL ബള്‍ബ്‌ സ്ഥലം മുടക്കി കിടക്കുന്നോ?
കളയാന്‍ വരട്ടെ ,നമുക്കൊരു വൈദ്യുതി ലാഭിക്കുന്ന  LED ബള്‍ബ്‌ ഉണ്ടാക്കി നോക്കാം.

മുകളില്‍ കാണിച്ചിരിക്കുന്ന CIRCUIT DIAGRAM ആണ് LED ബള്‍ബ്‌ ഉണ്ടാക്കാന്‍ 
ഉപയോഗിച്ചിരിക്കുന്നത്.

ഉപയോഗ ശൂന്യ മായ ഒരു 5W CFLബള്‍ബ്‌ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ മുറിച്ചെടുത്ത്‌ 

പ്രകാശിക്കുന്ന ഭാഗം  നീക്കം ചെയുക.ശരീരത്തിന് ഹാനികരമായ മെര്‍ക്കുറി സംയുക്തങ്ങള്‍ പുരട്ടി യിട്ട് ഉള്ളതിനാല്‍ വളരെ സൂക്ഷിച്ചു ചെയ്യുക. ബള്‍ബിനു ള്ളിലെ PRINTED CIRCUIT ബോര്‍ഡും പിന്നില്‍ നിന്ന്  DE SOLDER ചെയ്തു മാറ്റുക.

ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പോലെ LED കള്‍ SERIES ആയി കണക്ട് ചെയ്ത് POLARITY മാറാതെ 12V ZENER DIODE ഘടിപ്പിക്കുക .

10MFD/25 VOLT ഇലക്ട്രോ ലൈറ്റിക് കപ്പാസിറ്റര്‍ സര്‍ക്യുട്ട് പ്രകാരം സോള്‍ഡര്‍ ചെയ്തു യോജിപ്പിക്കുക .

IN 4007 ഡയോഡ്,0.47 MFD/450V കപ്പാസിറ്റര്‍ ,1M,56 OHM റസിസ്ടര്‍ എന്നിവ  സര്‍ക്യുട്ട് പ്രകാരം ചിത്രത്തില്‍ കാണുന്ന പോലെ  സോള്‍ഡര്‍ ചെയ്തു യോജിപ്പിക്കുക .



അസ്സംബില്‍ ചെയ്ത സര്‍ക്യു ട്ടിന്റെ 220V MAINS ഘടിപ്പിക്കേണ്ട ഭാഗം ഹോള്‍ഡ റി നുള്ളിലൂടെ കടത്തി സോള്‍ഡര്‍ ചെയ്യുക.


LED അസ്സംബിള്‍ ചെയ്തു വച്ച ഭാഗത്തിന് മുകളില്‍ ഒരു പ്ലാസ്റ്റിക്‌ പേപ്പര്‍ മുറിച്ച്  വച്ച് 22 Ohm    റസിസ്ടര്‍, സോള്‍ഡര്‍ ചെയ്ത് ബാക്കി സര്‍ക്യുട്ടുമായി പ്ലാസ്റ്റിക്‌ വയറു കൊണ്ട് യോജിപ്പിക്കുക .

രണ്ടു ഭാഗങ്ങളും ഫെവി ക്വിക് കൊണ്ട് ഒട്ടിച്ചു ചേര്‍ക്കുക.



LED ബള്‍ബ്‌ റെഡി ........
അധികം പ്രകാശം ആവിശ്യ മില്ലാത്ത കുളിമുറി മുതലായ സ്ഥലത്ത് ഉപയോഗിക്കാം .ഏകദേശം 3/4 വാട്ട്  പവര്‍ മാത്രമേ ഉപയോഗിക്കു എന്നതിനാല്‍ ധാരാളം വൈദ്യുതിയും ലാഭിക്കാം!

അസ്സംബില്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കുക 220V നേരിട്ട് ഉപയോഗിക്കുന്നതിനാല്‍ വൈദ്യുത ഷോക്ക് ഏല്‍ക്കാനുള്ള സാധ്യത യുണ്ട്. നേരിട്ട് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .

No comments: