റെയില്‍വേ സ്റ്റേഷനില്‍
നിന്ന് ഒരു കപ്പ് ചായയും
ഒരു പത്രവുമായി വേണാട്
എക്സ്പ്രസ്സ്‌ല്‍ ചങ്ങനാശ്ശേരിക്ക്.....
പത്രം നിവര്‍ത്തി നോക്കി .മരിച്ച അക്ഷരങ്ങളും ,മരണ വാര്‍ത്തകളും മാത്രം !
പേട്ടയില്‍നിന്നും കുറച്ചുപേര്‍ കയറി
നനുനനുത്ത ധനുമാസ കാറ്റ് ,കണ്‍പോളകള്‍ക്ക് കനം
വച്ചു .
അറിയാതെ മയക്കത്തിലേക്ക് ............
ആരോ തോണ്ടുന്നതു പോലെ.......
പീ ഢന വാര്‍ത്തകള്‍ മനസ്സില്‍
ഘനീഭവിച്ചു കിടന്നതാകാം .....
ഞെട്ടി ഉണര്‍ന്നു .
Excuse
me......ആ പത്രം ......
ഒരു മാന്യന്‍ എന്‍റെ
കയ്യില്‍ നിന്നും പത്രം തട്ടിപ്പ റിച്ചു വായന തുടങ്ങി !
ഒരവകാശം പോലെ !!!!!!!!!!!!
വീണ്ടും ഉറക്കത്തിലേക്ക് ...........
@ വര്‍ക്കല ..........
പത്രം തിരിച്ചു തന്ന് മാന്യന്‍ ഇറങ്ങി പോയി .......
@ കൊല്ലം ..............
എന്‍റെ പത്രം അഞ്ചാറു
ഘടകഭാഗങ്ങള്‍ ആക്കി കുറെപ്പേര്‍
വായിക്കുന്നു ....ഓരോരോ ഘടക ഭാഗങ്ങള്‍ ഓരോരുത്തരുടെ
കയ്യില്‍ !!!!!!!!!
വീണ്ടും ഒരു ചായ .....
ചൂട് ചായയും പത്രവും .........
ഒന്ന് വായിക്കാമെന്നു
തോന്നി .......
Excuse me ഈ പത്രം ...........
മാന്യന്മാര്‍ ശ്രദ്ധിക്കുന്നതെ
ഇല്ല !
പത്ര പാരായണത്തിന് ഇടയില്‍
ഘോരഘോരം
ചര്‍ച്ചകളും മുറക്ക് നടക്കുന്നുണ്ട് ...............
മനസാക്ഷിയുള്ള ഒരു മാന്യന്‍
തന്‍റെ കയ്യിലെ ചരമ വാര്‍ത്തയും
ക്ലാസ്സിഫൈഡും ഉള്ള ഒരു ഘടക ഭാഗം എന്‍റെ കയ്യില്‍ തന്ന് ഒന്ന് ചിരിച്ചു.മോനേ ......ഓസുവായന ഞങ്ങളുടെ
അവകാശമാ ........
ഞാന്‍ കാശ് കൊടുത്തു
വാങ്ങിച്ച പത്രത്തിന് ഒരുപാട്
അവകാശികള്‍ !!!!!!!!!!!
ഒടുവില്‍ @ കാ യംകുളം ......
പത്രങ്ങള്‍ തിരിച്ചു
കിട്ടി .പഴയത്
പോലെ Re assemble ചെയ്തു .
വായിക്കാന്‍ തോന്നിയില്ല .എന്‍റെ പത്രം എനിക്കു
മുന്‍പേ ആരൊക്കയോ വായിച്ചു വ്യഭിചരിച്ചിരിക്കുന്നു .
മനസ്സില്‍ അമര്‍ഷം .......
പേന എടുത്ത് പത്രത്തിന്
മുകളില്‍ ഇങ്ങനെ കോറിയിട്ടു............
" ഓസുവായനക്കാരുടെ" ശ്രദ്ധക്ക് ...
" പത്രം വായിച്ചു
കഴിഞ്ഞ് ഒരു രൂപ വായനാ ഫീസ് സഹിതം തിരിച്ചു തരണം "
പത്രം മടക്കി സീറ്റിനരികില്‍
വച്ച് കണ്ണടച്ച് ഉറക്കം അഭിനയിച്ചു .
വീണ്ടും പലരും വരുന്നു ....പത്രം അധികാര പൂര്‍വ്വം
കയ്യടക്കുന്നു ...
വായിക്കാന്‍ തുടങ്ങുന്നു .......വിളംബരം കാണുന്നു ...........എന്‍റെ മുഖത്തേക്ക്
ഒരു നൃകൃഷ്ട ജീവിയെ പോലെ നോക്കുന്നു ........
എന്തൊക്കയോ മനസ്സില്‍
പറയുന്നു .......
പത്രം യഥാ സ്ഥാനത്ത്
തിരിച്ചു വക്കുന്നു .........
എന്തൊരു മനസമാധാനം ..............എന്തെ
ഈ ബുദ്ധി ഇത്രയും കാലം തോന്നിയില്ല ?
NB:-
ഞാന്‍ ഒരു അക്ഷര വിരോധി അല്ലാത്തവനാകുന്നു എന്ന് തെര്യ പെടുത്തി കൊള്ളുന്നു .
12 comments:
അത് നല്ലൊരു ഐഡിയ തന്നെയാണ് മാഷേ.
ഈ അനുഭവം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് എനിയ്ക്ക് ഒരിയ്ക്കല്‍ ട്രെയിനില്‍ വച്ച് നേരിടേണ്ടി വന്ന മറ്റൊരു സംഭവമാണ്. അത് ഇവിടെ ഒരിയ്ക്കല്‍ എഴുതിയിട്ടുണ്ട്.
Good one:)
ഓസിനു വായിക്കാനല്ലേ സുഖം ! ഈ ചവറൊക്കെ ആരേലും പൈസ കൊടുത്തു വാങ്ങി വായിക്കുമോ .. ഹി ഹി !
( ദയവായി വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കുക )
ഹ ഹ ഹാ...
ഹ ഹ ഹാ...
ഹ ഹ ഹാ...
ഹ ഹ ഹാ...
(ഇതു നലാംവട്ടം , വെരിഫിക്കേഷൻ മാറ്റണം )
(ഇതു അഞ്ചാംവട്ടം , വെരിഫിക്കേഷൻ )മാറ്റണം
ഹ ഹ ഹാ...
what an idea sir jeee
what an idea sir jee
ഓസിനു ബ്ലോഗ് വായിക്കാന്‍ വന്നാല്‍ വെല്ല കുഴപ്പവും ഉണ്ടോ മാഷെ ?
thanks to you all!
നിരന്തരം യാത്രയില്‍ ആയിരുന്നുഅതുകൊണ്ടാണ് സമയത്തിന് പ്രതികരിക്കാന്‍ പറ്റാഞ്ഞത് .
word verification ഒഴിവാക്കുന്നു
shahid ന്‍റെ ഒരുപാട് ടിപ്പുകള്‍ നേരത്തെ തന്നെ ഞാന്‍ കടം കൊണ്ടിട്ടുണ്ട് .
Post a Comment