Monday 26 September 2011

കണ്ണീര്‍ പുത്തനാര്‍......



ഒരു ചെറിയ ആശ്രദ്ധ, പാലിക്കാത്ത ഒരു നിയമം 
അല്ലങ്കില്‍ നടപ്പിലാക്കാത്ത ഒരു പ്രഖ്യാപനം ....

2011 സെപ്റ്റംബര്‍ 26,
പാര്‍വ്വതീ പുത്തനാറില്‍ സ്കൂള്‍ വാന്‍മറിഞ്ഞു ,
കളര്‍ പെന്‍സിലുകളുടെയും ,
കളിപ്പാട്ടങ്ങളുടെയും  ലോകത്തുനിന്നും ,
കനികയും, ആരോമലും, കൃഷ്ണപ്രിയയും, അശ്വിനും 
യാത്രയായി.

2011 ഫെബ്രുവരി 11,
 കരിക്കകത്തു ആറു കുരുന്നുകളും 
 ഒരു ആയയും സ്കൂള്‍ വാന്‍മറിഞ്ഞ് 
അകാലത്തില്‍ പോലിഞ്ഞു  പോയി .

അതിനു മുമ്പ് പോലീസിനെ പേടിച്ചു
 ബൈക്കില്‍  പാഞ്ഞ യുവാക്കളും .....

പാര്‍വതി പുത്തനാര്‍,കണ്ണീര്‍ പുത്തനാറായി മാറുന്നോ ?
അല്‍പ്പം കണ്ണീര്‍ നമുക്ക്‌ ബാക്കി വയ്ക്കാം
അടുത്ത ദുരന്തത്തിനുപൊഴിക്കാന്‍ .....

1 comment:

ഷൈജു.എ.എച്ച് said...

വിട പറഞ്ഞു പോയ കുഞ്ഞു മക്കള്‍ക്കും സഹോദരങ്ങള്‍ക്കും ആദരാഞ്ജലികള്‍..
ദുരന്തങ്ങള്‍ തിരമാലകള്‍ പോലെ ആര്തലച്ചിട്ടും കണ്ണ് തുറക്കാത്ത നമ്മുടെ നീച
നിയമങ്ങളും നിയമപാലകരും അടുത്ത ദുരന്തത്തിന് ആര്‍ത്തിയോടെ കാത്തിരിക്കുകയാവും..
നമ്മുടെ പ്രതിഷേധം, അമര്‍ഷം ഇങ്ങനെയല്ലേ കാണിക്കാന്‍ സാധിക്കൂ..

www.ettavattam.blogspot.com