Wednesday 21 September 2011

"ഗോഡ്സ്‌ ഓണ്‍" പക്ഷികള്‍ ........... God's own pakshikal


 ഇതു പറഞ്ഞു കേട്ട കഥയാണ്.
 


 കഥകളില്‍ തത്വ ശാസ്ത്രത്തിന്റെ 
ചിരികള്‍ ഒളിപ്പിച്ച
 നസിറുദീന്‍ ഹോജയും ഭാര്യയും 

God's own country സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു,നേരെ തിരുവനന്തപുരത്ത് വിമാനമിറങ്ങി .
കേരള  സന്ദര്‍ശനത്തിനിടയില്‍
ആയിരുന്നു അവരുടെ വിവാഹ വാര്‍ഷികം .
ഹോജ ഭാര്യ യോട്‌ പറഞ്ഞു
" നീ ഓര്‍ക്കുന്നോ ഇന്നാണ് നമ്മുടെ വിവാഹ വാര്‍ഷികം ,ഈ മനോഹരമായ
കേരളത്തില്‍ വച്ച് ഇതു ആഘോഷിക്കാന്‍ കഴിഞ്ഞ നമ്മള്‍ ഭാഗ്യം
ചെയ്തവരാണ് ."
"ശരിയാണ് ഈ മനോഹര ഭൂമി നമ്മളെ നമ്മുടെ ചെറുപ്പ
കാല ഓര്‍മകളിലേക്ക് കൂട്ടികൊണ്ടു പോകുന്നു" ഭാര്യ പറഞ്ഞു .
"ഏതായാലും ഞാന്‍ നിനക്ക് ഒരു മനോഹര സമ്മാനം നല്കന്നുണ്ട് " ഹോജ പറഞ്ഞു

സമ്മാനം വാങ്ങാന്‍ പുറത്തു പോയ ഹോജ തിരിച്ചു വന്നത്
 മനോഹരമായ രണ്ട് ഇണക്കുരുവികളുമായാണ്.
"ഇതാ നോക്കു നിനക്കുള്ള  സമ്മാനങ്ങള്‍ " ഹോജ ഭാര്യക്കു കുരുവികളെ നീട്ടി
"ഇതില്‍ ഒന്ന് ആണ്‍ കുരുവിയും മറ്റേതു പെണ്ണും ഇവര്‍ നമ്മളെയാണ്
പ്രതിനിധീ കരിക്കുന്നത് "

"ഹായ്‌ അതി മനോഹരം , ഈ കുരുവികള്‍  പാറി പറന്നു നടന്ന നമ്മുടെ യൌവ്വന കാലത്തെ
ഓര്‍മിപ്പിക്കുന്നു " ഭാര്യക്കു സന്തോഷമായി
"പക്ഷേ എനിക്കൊരു സംശയം , ഇതെങ്ങനെ ആണും പെണ്ണും ആണെന്നു മനസിലായി? "
"അതോ ഇതിലോന്നിനെ ഞാന്‍ പിടിച്ചത് ഒരു ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ നിന്നാണ്
അത് പെണ്‍കിളി "
മറ്റേതോ ?
"മറ്റേതിനെ എനിക്കു കിട്ടിയത് ഒരു വിദേശമദ്യവില്പനശാലയുടെ മുന്നില്‍ നിന്നാണ്‌ ,
അത് ആണ്‍കിളി ".............
അതെ  "ഗോഡ്സ്‌ ഓണ്‍" പക്ഷികള്‍ ..........
.

1 comment:

Njanentelokam said...

ഗോഡ്സ്‌ ഓണ്‍ കണ്ട്രികള്‍ ...........