Thursday 18 August 2011

Kothuku Naanappan // കൊതുക് നാണപ്പന്‍


കൊതുക്  നാണപ്പന്‍
 അറിയപ്പെടാതെ പോയ വ്യക്തിത്വം

-----------------------------------------------



സിനിമാനടന്‍ എന്ന നിലയില്‍ കൊതുക് നാണപ്പന്‍ എല്ലാവര്‍ക്കും പരിചിതനാണ് . കേരള  സമൂഹം ശരിയായി മനസിലാക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനും  മറന്ന ഒരു സവിശേഷ വ്യക്തിത്വമായിരിന്നു ശ്രീ നാണപ്പന്റെത്.
മൂന്നു  'മശക'ങ്ങളുമായി ഇന്ത്യ  മുഴുവനും പറന്നു നടന്ന്‌ സഹൃദയരുടെ ഹൃദയത്തില്‍  ഹാസ്യത്തിന്റെ മൂളിപ്പാട്ടുകള്‍ കുത്തിവച്ച ഹാസ്യ സമ്രാട്ടായിരുന്നു ശ്രീ നാണപ്പന്‍.

                                                                                 യഥാര്‍ത്ഥ പേര്
 നാരായണന്‍ നമ്പൂതിരി.
 ചങ്ങനാശ്ശേരി 
മുട്ടത്തു മഠത്തില്‍ജനിച്ചു 
ഉപജീവനാര്‍ത്ഥം 
 ബോംബെ ടെക്സ്റ്റയില്‍കമ്മീഷണറേറ്റില്‍   
  textile inspector ആയി ജോലി നോക്കി വരവേ


         ഒഴിവു സമയങ്ങളില്‍     കാട്ടിക്കൂട്ടിയ തമാശകളില്‍   നിന്നും ഒരുപക്ഷെ      മണിക്കൂറുകളോളം നീളുന്ന  മിമിക്രി എന്ന ഹാസ്യ  പരമ്പര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയും 
ശ്രീ നാണപ്പന്‍ ആയിരുന്നിരിക്കണം . 
             
1968 മാര്‍ച്ച് 30 ന്‌ ബോംബെ ടെക് സ്റ്റയില്‍ കമ്മീഷണറേറ്റില്‍ വാര്‍ഷികാഘോഷ പരിപാടിയില്‍
ആണ്  ശ്രീ നാണപ്പന്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചത്.



ബോംബെ  ശ്രീനാരായണ മന്ദിര സമിതി  1968 സപ്തംബര്‍ 8നു ശ്രീനാരായണ ഗുരുവിന്റെ
നൂറ്റിപ്പതിനാലാം ജന്മദിനത്തില്‍ നടത്തിയ ആഘോഷ പരിപാടിയിലാണ്‌ അദ്ദേഹം ആദ്യമായി ഒരു മുഴുനീള മിമിക്രി
 "മൂന്നു കൊതുകുകള്‍" എന്ന പേരില്‍ പൊതുജനങ്ങള്‍ക്ക്‌  മുന്നില്‍  അവതരിപ്പിച്ചത്. 

വിവിധ ശബ് ദാനുകരണങ്ങള്‍ ,ഹാസ്യ കഥകളി കുടുംബാസുത്രണീയം ഓട്ടന്‍തുള്ളല്‍,ഹാസ്യ 
സംഗീതക്കച്ചേരി,  ഹാസ്യ നൃത്തം,നാടകം  തുടങ്ങിയ ഇനങ്ങള്‍ സഹൃദയരെ ഒട്ടൊന്നുമല്ല ചിരിപ്പിച്ചതും  ചിന്തിപ്പിച്ചതും.   

കേരളത്തില്‍ ആദ്യമായി മിമിക്രി അവതരിപ്പിച്ചതും ശ്രീ നാണപ്പന്‍ ആണ് 1973 ജൂണ്‍30 ന്  ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ തുടങ്ങിയ "മശക" ഘോഷയാത്ര ഒരു മാസത്തോളം കേരളത്തില്‍ ഹാസ്യ വിരുന്നൊരുക്കി. അഭൂതപൂര്‍വമായ ജനത്തിരക്കായിരുന്നു കൊതുകുകളുടെ പരിപാടി കാണാന്‍ എത്തിയിരുന്നത് 

ശ്രീമാന്‍മാര്‍- അയ്യപ്പന്‍ ,നാരായണന്‍, കോടാലിദിവാകരന്‍(junior/senior),
സ്വാമിനാഥന്‍ ,രാമകൃഷ്ണന്‍, അശോകന്‍,അപ്പുക്കുട്ടന്‍ ,കരുണാകരന്‍, യോഹന്നാന്‍,അനിയന്‍,
ഐസക്,തുടങ്ങി പതിനെട്ടു സഹ കൊതുകുകളോടൊപ്പം സ്വന്തം മകന്‍ ജയകൃഷ്ണനും വേദിയില്‍ ഒരു ചെറുകൊതുകായി എത്തിയിരുന്നു. 

യാതൊരുവിധ സംഗീതോപകരണങ്ങളും ഉപയോഗിക്കാതെ ആയിരുന്നു ഇവരുടെ ഹാസ്യ അവതരണങ്ങള്‍.
ഏതൊരുവിധ ശബ്ദങ്ങളും അനുകരിക്കാനുള്ള ശ്രീ നാണപ്പന്റെ അനുപമമായ കഴിവിനെ  ഭാരതത്തിലെ പത്രങ്ങള്‍ ഭാഷാ ഭേദമന്യേ പ്രശംസിച്ചിട്ടുള്ളതാണ്.


ഇതിനു പുറമേ  K.S. നമ്പൂതിരി രചിച്ച "പതനം" എന്ന നാടകം 1979 ജൂലായ്‌ ഏഴാം തീയതി ബോംബയിലെ  മുള്ളണ്ടില്‍ സംവിധാനം ചെയ്ത്‌ അവതരിപ്പിച്ചു.


ഒരിക്കല്‍ ഹാസ്യ കുലപതി ശ്രീ സുകുമാര്‍ ഒരു അനുസ്മരണത്തില്‍ ഇങ്ങനെ പറയുകയുണ്ടായി !



"മക്ഷികാ,യാചകാ ദിവൌ
മക്കുണാ, മശകാ രാത്രൌ 
പിപീലികാച: ഭാര്യാച:
ദിനരാത്രം തു ബാധതേ"  


(ഈച്ചയും യാചകനും പകലും ,മുട്ടയും കൊതുകും രാത്രിയിലും ,ഉറുമ്പും ഭാര്യയും രാപ്പകല്‍ വ്യത്യാസ മില്ലാതെയും മനുഷ്യരെ ഉപദ്രവിക്കുന്നു .)






ഈ കൊതുക്  ഒരു മനുഷ്യനെയും കടിച്ച് ഉപദ്രവിച്ചിട്ടില്ല,
ഈ കൊതുകിന്റെ കടി കൊണ്ടത്‌  അവന്റെ അഹന്തയിലും പോങ്ങച്ചത്തിലുമാണ് .
പക്ഷേ ഈ കൊതുകിന്റെ മൂളല്‍ ജന സഹസ്രങ്ങള്‍ ഒരു കാലത്ത്  നെഞ്ചിലേറ്റി നടന്നിരിന്നു,.....
ഒരു ചെറു പുഞ്ചിരിയുമായി...........






1994 ഡിസംബര്‍ 26 ന്
 ആ വലിയ കലാകാരന്‍
 ഈ ലോകത്തില്‍ നിന്നും പറന്നു പോയി ......
ഒരു ധന്യ ജീവിതം കലാ കേരളം  കാണാതെയും പോയി .




2 comments:

Blue Jackal said...

Naanappane Ormichathu nannaayi.

Blue Jackal said...

Naanappane Ormichathu nannaayi.