Tuesday, 17 January 2012

Atlas Moth


കഴിഞ്ഞ വിഷു ദിനത്തില്‍ മണിമല യില്‍ പ്രത്യക്ഷപെട്ട  "Atlas moth"
ഇത് ഒരു പൂമ്പാറ്റ അല്ല ഒരു നിശാ ശലഭമാണെന്ന് വിദഗ്ധ  മതം 
ഒന്നല്ല മൂന്ന്‌ പേര്‍  ഉണ്ടവിടെ ...............



Sunday, 15 January 2012

പറക്കുന്ന ചാള മല്‍സ്യം ....

പൂന്തുറയില്‍നിന്നും വലയില്‍ കുടുങ്ങിയ പറക്കുന്ന മല്‍സ്യം

Thursday, 12 January 2012

ഒരു വിഷാദന്റെ നിഷാദ ചിന്തകള്‍ .........


                                         ഒരു വിഷാദന്റെ നിഷാദ ചിന്തകള്‍ .........
പാറപ്പുറത്തു നിന്നും കല്ലുരുട്ടിയിട്ടാല്‍ 
ഭൂമി പിളരുമെന്നു സ്വപ്നംകണ്ടവന്‍ ...
എന്റെ ശരികള്‍ക്കിടക്കു 
മറ്റുള്ളവരുടെ തെറ്റുകള്‍
കാണാന്‍ കണ്ണില്ലാതിരുന്നവന്‍......
ഉത്തരം താങ്ങുന്നപല്ലിആയി 
സ്വയം സങ്കല്പ്പിച്ചവന്‍ ....... 
കണ്ണീര്‍ കൊണ്ട് തൂതപ്പുഴ തീര്‍ക്കാമെന്ന് 
വൃഥാ മോഹിച്ചവന്‍.......


പാപത്തിന്റെ പങ്കു പറ്റാന്‍ ഞാനില്ലെന്നു 
പ്രേയസി കൈ മലര്‍ത്തിയപ്പോള്‍ .......
ഭാസുര ഭാവിക്ക് വേണ്ടിയുള്ള ഹ്രസ്വ പരിശീലനത്തിനിടക്ക് 
കണ്ടു മുട്ടിയ സുഹൃത്തുകള്‍ പോലും പകര്‍ന്നുതന്ന, പങ്കുവച്ച 
സ്നേഹം തിരിച്ച് ആവശ്യപെട്ടപ്പോള്‍ ......
പൂതലിച്ച മനസുമായി പകച്ചിരിക്കാന്‍വിധിക്കപെട്ടവന്‍........


ഓര്‍മ്മകളെ ഉറക്കി തീര്‍ത്ത്
 തൂതപ്പുഴയില്‍ മുങ്ങി കുളിച്ചുകയറണം 
ഒരു പരാജിതന്റെ   ആസനത്തിലെ മൂട്ടയാകാതിരിക്കാന്‍ .