Saturday, 14 April 2012
Thursday, 2 February 2012
കൈയ്യൊപ്പുകള്‍.......
ചെങ്കൊടിപുതച്ച നഗര വീഥികളിലൂടെ ......
CPI(M) സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടി ആയി,
തിരുവനന്തപുരം നഗരമാകെ ചുവപ്പണിഞ്ഞിരിക്കുന്നു .
ഫോട്ടോഷോപ്പും ,ഫ്ലെക്സ് ബോര്‍ഡുകളും കലാകാരന്‍റെ
കൈകള്‍ക്ക് കൂച്ചുവിലങ്ങ് തീര്‍ത്ത കാലത്ത് ......
കുറെ കലാകാരന്‍മാരുടെ കൈയ്യൊപ്പുകള്‍ ....
വെള്ളം വെള്ളം സര്‍വത്ര
തുള്ളി കുടിക്കാന്‍ ഇല്ലത്രേ ........
തുള്ളി കുടിക്കാന്‍ ഇല്ലത്രേ ........
ഗത കാല സ്മരണകള്‍ .........
വളയിട്ട കൈകളിലെ വിപ്ലവ പുഷ്പങ്ങള്‍ ......
ഗാനങ്ങളുടെ തമ്പുരാന് ഒരു സ്മരണ കുടീരം .......
ചോര തുടിക്കും ചെറു കയ്യുകളെ
പേറുക വന്നീ പന്തങ്ങള്‍ .......
![]() |
റബര്‍ മരക്കാടുകളുടെ സംഗീതവുമായി ....... |
![]() |
നഷ്ടപ്പെടുവാനില്ലൊന്നും ..... ഈ കൈവിലങ്ങുകള്‍അല്ലാതെ ... |
![]() |
മങ്ങാത്ത,മായാത്ത വിപ്ലവസ്മരണ ........... വിവാദത്തില്‍ പെട്ട കര്‍ത്താവ് ....... . അക്ഷരം അഗ്നിയാണ് അടിമയുടെ ഒരേഒരു ആയുധമാണത് ........ |
Tuesday, 17 January 2012
Sunday, 15 January 2012
Thursday, 12 January 2012
ഒരു വിഷാദന്റെ നിഷാദ ചിന്തകള്‍ .........
ഒരു വിഷാദന്റെ നിഷാദ ചിന്തകള്‍ .........
പാറപ്പുറത്തു നിന്നും കല്ലുരുട്ടിയിട്ടാല്‍
ഭൂമി പിളരുമെന്നു സ്വപ്നംകണ്ടവന്‍ ...
എന്റെ ശരികള്‍ക്കിടക്കു
മറ്റുള്ളവരുടെ തെറ്റുകള്‍
കാണാന്‍ കണ്ണില്ലാതിരുന്നവന്‍......
ഉത്തരം താങ്ങുന്നപല്ലിആയി
സ്വയം സങ്കല്പ്പിച്ചവന്‍ .......
കണ്ണീര്‍ കൊണ്ട് തൂതപ്പുഴ തീര്‍ക്കാമെന്ന്
വൃഥാ മോഹിച്ചവന്‍.......
പാപത്തിന്റെ പങ്കു പറ്റാന്‍ ഞാനില്ലെന്നു
പ്രേയസി കൈ മലര്‍ത്തിയപ്പോള്‍ .......
ഭാസുര ഭാവിക്ക് വേണ്ടിയുള്ള ഹ്രസ്വ പരിശീലനത്തിനിടക്ക്
കണ്ടു മുട്ടിയ സുഹൃത്തുകള്‍ പോലും പകര്‍ന്നുതന്ന, പങ്കുവച്ച
സ്നേഹം തിരിച്ച് ആവശ്യപെട്ടപ്പോള്‍ ......
പൂതലിച്ച മനസുമായി പകച്ചിരിക്കാന്‍വിധിക്കപെട്ടവന്‍........
ഓര്‍മ്മകളെ ഉറക്കി തീര്‍ത്ത്
തൂതപ്പുഴയില്‍ മുങ്ങി കുളിച്ചുകയറണം
ഒരു പരാജിതന്റെ ആസനത്തിലെ മൂട്ടയാകാതിരിക്കാന്‍ .
Subscribe to:
Posts (Atom)