Saturday, 31 December 2011
Monday, 19 December 2011
കോക്ക്‌ടെയില്‍
എടാ ഇന്ന് മണിക്കുട്ടന്റെ ഭാര്യ ഗര്‍ഭിണി ആയതിന്റെ ചിലവാണ്
വൈകിട്ട് 'പുലരി ' ബാറില്‍.....
മോബയിലിന് അപ്പുറത്ത് 'മാക്രി 'ആണ്
മുഖംമൂടി വില്‍ക്കുന്ന തെരുവോരങ്ങളില്‍ മുഖം നഷ്ട്ടപെട്ടവര്‍ ,
സ്വനാമധേയങ്ങള്‍ മറന്നവര്‍ ,ഇരട്ട പേരുകളില്‍ ആണ് അറിയപ്പെടുന്നത് .
ഒറിജിനല്‍ പേരുകള്‍ എന്നേ
മറന്നു പോയവര്‍ ---
'മാക്രി ' ഞങ്ങളുടെ 'ബാര്‍ ഓര്‍ഗ്ഗനയ്സര്‍ 'ആണ് .
'ചെലവ് ' പരിപാടി കളുടെ 'ഇവന്റ് കമാന്‍ഡര്‍ '!
അല്‍പ്പം വൈകി യാണ് എത്തിയത്
സ്ഥിരം സമിതിയിലെ പരേതാത്മാക്കളെല്ലാം
ഫാളിന്‍ ആണ്. കീടം ,പിരിയന്‍ , ഓന്തച്ചന്‍ ,ബോണ്ട ....
നീ വരാന്‍ കാത്തിരിക്കുകയായിരുന്നു ,
അനുശോചനം പോലും നടത്തിയില്ല .
അതെ ഞങ്ങള്‍ 'ദ്രാവകാത്മാക്കള്‍ ' അങ്ങനെ ആണ് .
ചെലവ് നടത്തുന്നവന് അനുശോചനം നടത്തിയേ
പാനകാര്യ ത്തിലേക്ക് കടക്കു .
എടാ മാക്രി പെഴ്സിന്റെ തൂക്കം നോക്കിയോടാ ?
ATM കാര്‍ഡ് ഉറപ്പു വരുത്തിയോ എങ്കില്‍ തുടങ്ങാം
സകല മദ്യ ദേവതമാരെയും മനസ്സില്‍ ധ്യാനിച്ച് അനുശോചിച്ചു .
ഇന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യും .എന്നത്തേയും പോലെ അല്ല .
മണിക്കുട്ടന് ഒരാണ്‍കുട്ടി ഉണ്ടാകാന്‍ ഒരു കോക്ക്‌ടെയില്‍ വഴിപാട് !
കുറെ നേരമായല്ലോ അതിനു ഓരോ പ്രാവശ്യവും
ഓരോരോ ബ്രാന്‍ഡ് പറഞ്ഞാല്‍ പോരെ കോക്ക്‌ടെയില്‍ ആവുമല്ലോ ?
കീടത്തിന് ക്ഷമകെട്ടു .
ആരും മിണ്ടരുത് എവിടെ ' ബെയറര്‍ ഏമാന്‍ ?
പിരിയന്‍ മേശപ്പുറത്തു രണ്ടിടി ബെയറര്‍ മുന്നില്‍
ഏമാനേ . വിസ്ക്കി ,ജിന്‍ ,റം ഓരോ പൈന്റ് കൂടെ കടുപ്പത്തില്‍
ഒരു നാരങ്ങാവെള്ളം നല്ലോണം പഞ്ചാര ഇട്ടതും പോരട്ടെ .
ഇത് എന്തര് അണ്ണാ ഓരോരുത്തര്‍ക്കും ഓരോന്നുവീതം
ബെയറര്‍ ഏമാന് അത്ഭുതം !
ടിപ്പു കാശിനു പുറമേ ഒരു "തൊണ്ണൂറു " കൊടുത്താല്‍ എന്തും ഏതും മേശപ്പുറത്ത് വരും ….
ഡേയ് നീ പോയി പറഞ്ഞത് ചെയ്യ് ....
അങ്ങനെ മണിക്കുട്ടന് ഒരു മണിക്കുട്ടന്‍ ഉണ്ടാവാന്‍ ഞങ്ങളുടെ
ആശംസകള്‍ ..
അതെന്ത് മണിക്കുട്ടന് മണിക്കുട്ടി ആയാ പറ്റൂലെ ?
പിരിയന്‍ അടിക്കുന്നതിനു മുമ്പേ ഉടക്കാന്‍ തുടങ്ങി
മര്യാദക്ക് ഇരുന്നു മോന്തിക്കോണം ഒടക്കാന്‍ വന്നാല്‍
ചവിട്ടി ഭിത്തിയില്‍ തേക്കും .
ബോണ്ട ക്ക് ഇരിപ്പ് ഉറക്കുന്നില്ല
ബെയറര്‍ വീണ്ടും ഫാളിന്‍
കുപ്പികള്‍ ,ഗ്ലാസ്സുകള്‍ ,അച്ചാറുകള്‍ , എല്ലാം റെഡി
മാക്രി എഴുനേറ്റു ..
ഒരു മാന്ത്രികനെപ്പോലെ പോക്കറ്റില്‍ നിന്നും ഒരു വെളുത്ത
ടവ്വല്‍ വലിച്ചെടുത്തു അന്തരീക്ഷത്തില്‍ വീശി .
ഒരു ഗ്ലാസ്സിന്റെ മുകളില്‍ വിരിച്ചു .നടുക്ക് വിരല്‍ കൊണ്ട്
ഒരു കുത്ത് .
ഇനി നോക്കിക്കോണം
ആദ്യം നാരങ്ങാവെള്ളം പതുക്കെ ടവലിലൂടെ ഒരു മുപ്പതു മില്ലി .
ഡേയ് അതവന്‍ മൂക്കള തുടച്ച ടവല്‍ ആയിരിക്കും - കീടം ...
മിണ്ടരുത് 'ചതിയില്‍ വഞ്ചന പാടില്ലന്നല്ലേ പ്രമാണം '?
അതുകൊണ്ട് ഞാനിത് പുതുതായി വാങ്ങിയതാ - മാക്രി …
ഇനി റം.
ടവലിലൂടെ റം പതുക്കെ പതുക്കെ ഗ്ലാസിലേക്ക്
അത്ഭുതം നാരങ്ങ വെള്ളത്തിന് മുകളി ല്‍ റം .......
രണ്ടും തമ്മില്‍ കലരാതെ ..
ഇനി ജിന്‍ ...
അത്ഭുതം വീണ്ടും
നാരങ്ങ വെള്ളത്തിന് മുകളി ല്‍ റം ,റമ്മിന് മുകളില്‍ ജിന്‍ ..
ഇനി വിസ്കി .
നാരങ്ങ ,റം ,ജിന്‍ ,വിസ്കി വീണ്ടും നാരങ്ങ ....പരസ്പരബന്ധമില്ലാതെ ഒരു ഗ്ലാസില്‍ !
ഇതാണെടെ കോക്ക്‌ടെയില്‍ ..
അങ്ങനെ എല്ലാ ഗ്ലാസ്സുകളും നിറഞ്ഞു
'മാക്രി റോക്ക്ട് '
ഇനി സോഡാ എവിടെ ഒഴിക്കും ?
അടിക്കുന്നെങ്കില്‍ 'ഗോലി സോഡാ 'ഒഴിച്ച് കഴിക്കണം .
കീട ത്തിന് ആവേശം
ഗോലി സോഡാ ഒക്കെ പെപ്സിയുടെയും കോക്കി ന്റെയും
കുത്തൊഴുക്കില്‍ പെട്ട് വംശ നാശം സംഭാവിച്ചടെ ….
ഇത് സ്ട്രോ കൊണ്ട് വലിച്ചു പതുക്കെ പതുക്കെ കുടിക്കണം
മാക്രി എഗൈന്‍ റോക്ക്ട്...........
ഏതായാലും സംഗതി കലക്കി കുപ്പികള്‍ തീര്‍ന്നു
കൊണ്ടേ യിരുന്നു .എല്ലാവരും നല്ല പിമ്പിരി ഫിറ്റ് .
കീടം മൊബൈല്‍ എടുത്തു വിളി തുടങ്ങി .
ബോണ്ട പാട്ട് തുടങ്ങി .
മണിക്കുട്ടന്‍ കൊട്ട് തുടങ്ങി ..
മാക്രി. ആണ്‍കുഞ്ഞും , പെണ്‍കുഞ്ഞും ഉണ്ടാകുന്നതിനെ
കുറിച്ച് ' വെളിപാട് പുസ്തകം ' തുറന്നു ..
പിരിയന്‍ കണ്ണുമടച്ചു ധ്യാനത്തില്‍ മുഴുകി ..
സംഗതി ഒക്കെ ശരി പക്ഷെ ഒന്നുമായില്ലടെ .ഓന്തച്ചന്‍
അങ്ങനെയാണ് എല്ലാരും അടിക്കുന്നതില്‍ ഒന്ന് കൂടുതല്‍ വേണം .
ഡേയ് ..ബെയറര്‍ വീണ്ടും ഫാളിന്‍
നീ എന്താടെ ഡ്യൂപ്ലിക്കേറ്റ് ആണോ തന്നത് ?ഒന്നുമായില്ലടെ
സാറേ ,ഈ കോക്ക്‌ടെയില്‍ ഇങ്ങനാ പതുക്കേ പിടിക്കൂ ...ഫിറ്റായില്ലങ്കി ല്‍ ഇവിടെ വേറൊരു കോക്ക്‌ടെയില്‍ ഉണ്ട്
എടുക്കട്ടെ ?
അതെന്തരെടെ ?
സാറെ ...ഇവിടെ അതിന്റെ പേര് 'പാത്രം'ന്നാ ..സ്പെഷ്യല്‍ ചാര്‍ജ്ജാ
ബെയറര്‍ ഒരു ഗ്ലാസില്‍ ഒരു കറുത്ത ദ്രാവകം കൊണ്ടുവെച്ചു
ഇതെന്തു സാധനം ?
സാറേ ഇതാണ് പാത്രം . കൌണ്ടറില്‍ ഒഴിച്ച് കൊടു ക്കുമ്പോള്‍
പാത്രത്തില്‍ വീഴുന്നത് ഒഴിച്ച് കൊണ്ട് വരുന്നതാ .നല്ല ഡിമാ ന്‍ഡാ സാറേ ..
നിങ്ങളുടെ കോക്ക്‌ടെയില്‍ പോലെ അല്ല , ഈ ബാറിലെ എല്ലാ ബ്രാന്‍ഡും ഇതില്‍ ഉണ്ടാകും .
ഡേയ് വേണെലടി കീടമേ
കീടം എന്തിനും റെഡി സിന്റെ ക്സ് ടാങ്കിന്റെ മനുഷ്യാ വതാരം !
അങ്ങനെ മണിക്കുട്ടന് ആശംസകള്‍ നേര്‍ന്ന് എല്ലാരും ബാറിനു
പുറത്തേക്ക് ....
ആമയിഴ്ചാന്‍ തോടിന്റെ അടുത്ത് എത്തിയപ്പോഴാണ്
ബോണ്ടക്ക് ബോധം വന്നത് .മുള്ളാന്‍ മറന്നടെ ...മുള്ളുന്നിടത് മലയാളികള്‍ ഒന്നാണല്ലോ , സമൂഹ മുള്ളല്‍
കഴിഞ്ഞ് നോക്കിയ പ്പം ഓന്തച്ചനില്ല !
അവന്‍ വാളായന്നു തോന്നുന്നു .
ഒരു ടെലിഫോണ്‍ പോസ്റ്റിനു താഴെ ഓന്തച്ചന്‍
അവന്‍ ഇരുന്നേ മുള്ളു ..
വാ പോകാം ...ഏണീരടെ ..
അയ്യോ എന്റമ്മോ ഞാനിപ്പം ചാകുവേ .
എന്റെ നട്ടെല്ല് നൂരുന്നില്ലടെ .
എനിക്ക് എണീക്കാന്‍ പറ്റുന്നി ല്ലടെ എന്നെ രക്ഷിക്കണേ
ഓന്തച്ചന്‍ വലിയ വായില്‍ നിലവിളി യാണ്
റോഡ് സൈഡി ല്‍ ഉള്ളവര്‍ നോക്കുന്നു .. ആകെ കൊളമാ ക്കുമോ
ഓന്തച്ചന്‍ എണീ ക്കുന്നില്ല .വളഞ്ഞു വില്ല് പോലെ കുത്തിയിരിക്കുകയാണ് .
ഓട്ടോ പിടി യടെ ആശുപത്രിയില്‍ പോകാം
ഓട്ടോ വന്നു ,വില്ല് പോലെ വളഞ്ഞിരിക്കുന്ന ഓന്തച്ചനെ
പൊക്കിയെടുത്തു ഓട്ടോ യിലിട്ടു .
പോട്ടെ ഹോസ്പിറ്റല്‍ ...
ഓന്തച്ചനാണങ്കില്‍ നിലവിളി തുടരുന്നു .
എവനെ കൊല്ലാന്‍ തട്ടിക്കൊണ്ടു പോകു വാന്നു പറഞ്ഞു
നാട്ടുകാര്‍ കൈവച്ചാലോ.
അടിച്ചതെല്ലാം ആവിയായി പോയി .കോക്ക്‌ടെയില്‍ പോക്കായി
ആശുപത്രിയില്‍ എത്തി ..
ഓന്തച്ചന്‍ ആട് പെറാന്‍ നില്‍ക്കുന്നപോലെ വളഞ്ഞു നില്‍പ്പാണ് .
ഡ്യൂട്ടി ഡോക്ടറുടെ മുറിയിലേക്ക്
അവിടെ ഒരു ഡോക്ടറും നേഴ്സ് ഉം ..
ഡോക്ടറെ കണ്ടതും ഓന്തച്ചന്‍ നിലവിളി കൂട്ടി .
സാറേ എന്റെ നട്ടെല്ല് പോയേ ...അയ്യോ എന്റമ്മോ ഞാനിപ്പം ചാകുവേ …
എന്നെ രക്ഷിക്കണേ ….
ഡോക്ടര്‍ പരിശോധന തുടങ്ങി .ഏന്തു പറ്റിയതാ ?
പറ്റിയ തൊക്കെ വിശദമായി പറഞ്ഞു .
സാരമില്ല ഒരു ഓപ്പറേഷന്‍ വേണ്ടിവരും .പത്തു രണ്ടായിരം രൂപ ചിലവാകും ,ഉടന്‍ വേണം .
ഓപ്പറേഷന്‍ എന്ന് കേട്ടതും ഓന്തച്ചന്‍ കരച്ചിലിന്റെ വോള്യം കൂട്ടി .
അയ്യോ എന്റമ്മോ ഞാനിപ്പം ചാകുവേ എന്നെ രക്ഷിക്കണേ.
ആദ്യം ഇതിനോട് മിണ്ടാതിരിക്കുവാന്‍ പറ ...ഇതെന്താ പോത്തിന്റെ ജന്മമാണോ - ഡോക്ടര്‍
അല്ല ഓന്താണ് എന്ന് പറയണമെന്ന് ഉണ്ടായിരുന്നു . ആശുപത്രി ആയി പോയില്ലേ ?
ഡോക്ടര്‍ നേഴ്സ് നെ നോക്കി ,ഒരു സിറി ഞ്ചും മരുന്നുമായി വന്ന നേഴ്സ്
കൊടുത്തു ഒന്ന് ചന്തിക്കിട്ട് ..
ഓന്തച്ചന്റെ വോള്യം കുറഞ്ഞു കുറഞ്ഞു വന്നു.ബാറ്ററി പോയ
റേഡിയോ പോലായി ,അനക്കം ഒന്നും ഇല്ല .
സിസ് റ്റര്‍ ആ വലിയ കത്രിക സാധനങ്ങളും എടുത്തോളൂ
സര്‍ഓപ്പറേഷന്‍ തിയറ്റര്‍ ?
ഏന്തു ചെയ്യണമെന്നു എനിക്ക് അറിയാം , നീയാണോ ഞാനാണോ ഡോക്ടര്‍ ? എല്ലാം വെളിയിലോട്ടു മാറി നിന്നെ .
ഡാ ..ഇത് വാജ്യ ഡോക്ടര്‍ ആണന്നു തോന്നുന്നു .കത്രിക കൊണ്ട്
ഓപ്പറേഷന്‍ ചെയ്യാന്‍ പോകുന്നു -ബോണ്ട.
മിണ്ടാതിരിയടാ.
എടാ ഇവനെങ്ങാനും തട്ടി പ്പോയാല്‍ എല്ലാം തീരും .കീടത്തിന് പേടി .
മണിക്കുട്ടന് ഭാര്യ ഗര്‍ഭിണി ആയില്ലായിരു ന്നെങ്കിലും വേണ്ടിയിരുന്നു എന്ന് തോന്നി പ്പോയി ,,,
ഡാ .. ഒരാളിങ്ങു വന്നെ ..
ഓന്തച്ചന്‍ കൊഞ്ച് പോലെ ചുരുണ്ട് കിടപ്പാണ്
ഡോക്ടര്‍ തുണി വെട്ടുന്ന വലിയ ഒരു കത്രികയുമായി നില്‍പ്പാണ് .
ഇവന്റെ കയ്യും കാലും ബലമായി പിടിച്ചോ .
ഡോക്ടര്‍ കത്രിക ഓന്തച്ചന്റെ 'സന്താന ഗോപാലത്തിന്റെ ' മുകളില്‍ ജീന്‍സിനും ഷര്‍ട്ടിനും മിടയിലൂടെ കടത്തി ...
ഓന്തച്ചനെ വാസക് ടമി ചെയ്യാന്‍ പോകുന്നോ
ചത്തത് തന്നെ.ഞാന്‍ മനസ്സില്‍ പറഞ്ഞു .
ഡോക്ടര്‍ ഞങ്ങളുടെ മുഖത്ത് നോക്കി ഒറ്റപ്പിടി .

ഓപ്പറേഷന്‍ കഴിഞ്ഞു ,ഉറക്കം തെളിയുമ്പോള്‍ ചുമന്നോണ്ട് പോക്കോണം .
ഡോക്ടര്‍ തിരികെ കസേരയില്‍ വന്നിരുന്നു , ഒരു കവിള്‍
വെള്ളം കുടിച്ചു .
രണ്ടായിരം രൂപ യുടെ ഓപ്പറേഷന്‍ ഇത്രയേ യുള്ളോ ?
എടാ .. കഴുതകളെ ..
വെള്ളമടിച്ചാല്‍ ആവിശ്യത്തിന് അടിക്കണം .
ജീന്‍സിന്റെ ബട്ടന്‍സ് ഷര്‍ട്ടിന്റെ ഹോളില്‍ കടത്തിയിട്ടാല്‍ എതവന്റെ നട്ടെല്ലാടാ നിവരുക ?
ഓന്തച്ചന്‍ അപ്പോഴും സുഖ നിദ്രയിലായിരുന്നു
Sunday, 18 December 2011
Subscribe to:
Posts (Atom)